അധ:പതനം പലരുടെയും കണ്ടിട്ടുണ്ട്, ഇത് സമാനതകളില്ലാത്തത്’; ശ്രീലേഖക്കും സെന്‍കുമാറിനുമെതിരെ തോമസ് ഐസക്

തിരുവനന്തപുരം: പലരുടെയും അധഃപതനം കണ്ടിട്ടുണ്ടെങ്കിലും കേരളത്തിലെ രണ്ട് മുന്‍ ഡിജിപിമാരായ സെന്‍കുമാറിനെയും ശ്രീലേഖയെയും പോലുള്ളവരുടെ അധ:പതനത്തിനു സമാനതകളില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസക്കിന്റെ പരിഹാസം. ‘തൂക്കുമന്ത്രിസഭ ഉണ്ടായാല്‍ കേരളത്തില്‍ പ്രസിഡന്‍ഷ്യല്‍ ഭരണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ത്തോ’യെന്നുള്ളതാണ് സെന്‍കുമാറിന്റെ ഏറ്റവും പുതിയ ഭീഷണി . സെന്‍കുമാര്‍ ഏതാനും വര്‍ഷങ്ങളായി പൊലീസ് സേന വിട്ടെന്നു കരുതാം. എന്നാല്‍ ഏതാനും മാസം മുമ്പ് വരെ പൊലീസില്‍ ഉണ്ടായിരുന്ന ശ്രീലേഖ ‘പോടാ പുല്ലേ പൊലീസേ’ എന്നു വെല്ലുവിളിക്കുന്ന കാഴ്ച അതീവദയനീയമാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.ഈ മഹാനും മഹതിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ കേരളത്തിലെ പൊലീസുമായി ഒരുനിമിഷം താരതമ്യപ്പെടുത്തിയിരുന്നെങ്കില്‍ ഈ കോമാളി വേഷം കെട്ടില്ലായിരുന്നു. കേരളത്തിലെ പൊലീസ് സേനയെ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് ഇടതുപക്ഷമാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സേനയുടെ വിപുലീകരണം, പരിശീലനം, ഡിജിറ്റലൈസേഷനുമാണ്. ഇവയൊന്നും പൂര്‍ണ്ണമായിട്ടില്ല. ഇനിയുമേറെ ചെയ്യാനുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി

Spread the truth:

[Sassy_Social_Share]
[post-views]

Keep Exploring