അഖിൽ മാരാർ തോൽക്കണം, ഇദ്ദേഹം ജനപ്രതിനിധി ആയാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ: ഭാഗ്യലക്ഷ്മി പറയുന്നു

അഖിൽ മാരാരുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രസവം സ്ത്രീകൾ ആസ്വദിച്ചു ചെയ്യുന്ന കാര്യമാണെന്ന അഖിലിന്റെ വാക്കുകൾ മാനുഷിക വിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അഖിൽ മാരാർ ഒരു ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും അദ്ദേഹം പരാജയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ തുറന്നടിച്ചു. ബിഗ് ബോസ് ജേതാവ് എന്ന പദവി ലഭിച്ചതോടെ ഈ രാജ്യത്തെ പരമോന്നത ബഹുമതി ലഭിച്ചു എന്ന ഭാവത്തിലാണ് അഖിൽ മാരാർ സംസാരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. ഭാര്യയെ അടിക്കുമെന്നും അവർക്ക് വിവരമില്ലെന്നും മാരാർ അഭിമുഖങ്ങളിൽ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമെന്നും എന്നാൽ പ്രസവത്തെക്കുറിച്ചുള്ള പരാമർശം സമൂഹത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കാത്ത ഒരാൾക്ക് പുറത്തുള്ള സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെ അഖിൽ മാരാർ ഒരു ജനപ്രതിനിധിയായി വരാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് അഖിൽ മാരാരുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.

Spread the truth:

[Sassy_Social_Share]
[post-views]

Keep Exploring