2038 ഏഷ്യൻ ഗെയിംസ്: താൽപര്യപത്രം നൽകി ഇന്ത്യ

ന്യൂഡൽഹി ∙ 2038 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യപത്രം ഔദ്യോഗികമായി ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്ക് (ഒസിഎ) നൽകി ഇന്ത്യ. 2030ൽ അഹമ്മദാബാദിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ്, 2036ലെ ഒളിംപിക്സ് എന്നിവയ്ക്കു പുറമേയാണ് അടുത്ത രാജ്യാന്തര മേള ഇന്ത്യയിലെത്തിക്കാൻ കായിക മന്ത്രാലയം ശ്രമിക്കുന്നത്.

ഏഷ്യൻ ബീച്ച് ഗെയിംസ് നടക്കുന്ന ചൈനയിലെ സാന്യയിൽ കഴിഞ്ഞ ദിവസം നടന്ന ഒസിഎ എക്സിക്യൂട്ടീവ് യോഗത്തിൽ ഇന്ത്യയുടെ താൽപര്യപത്രം ചർച്ച ചെയ്തതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സിഇഒ രഘുറാം അയ്യർ പറഞ്ഞു. 2038 ഗെയിംസിനുള്ള ആതിഥേയ നഗരത്തെ അടുത്ത 2 വർഷത്തിനുള്ളിൽ മാത്രമേ ഒസിഎ പ്രഖ്യാപിക്കൂ.

Spread the truth:

[Sassy_Social_Share]
[post-views]

Keep Exploring