അറിയാതെ നോർത്ത് കൊറിയൻ ഓഎസ് ഇൻസ്റ്റാൾ ചെയ്തു; പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ!

ലോകത്തിലെ ഏറ്റവും രഹസ്യാത്മകമായ രാജ്യം ഏതെന്ന് ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ: ഉത്തര കൊറിയ. അവിടെ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ വിൻഡോസോ ആപ്പിളോ അല്ല, പകരം ഗവൺമെന്റ് സ്വന്തമായി നിർമ്മിച്ച ‘റെഡ് സ്റ്റാർ ഓഎസ്’ (Red Star OS) ആണ്. പുറമെ നിന്ന് നോക്കിയാൽ ആപ്പിളിന്റെ മാക് ഒഎസ് പോലെ തോന്നിക്കുമെങ്കിലും, ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ഭീകരമായ നിരീക്ഷണ സംവിധാനങ്ങളാണ്. ഈ ഓഎസ് പരീക്ഷണാത്മകമായും അറിയാതെയും ഇൻസ്റ്റാള്‍ ചെയ്തവർ പങ്കിട്ട ചില വിവരങ്ങൾ.

നമ്മൾ സാധാരണ പെൻഡ്രൈവോ മറ്റോ വഴി ഒരു ഫയലോ സിനിമയോ കംപ്യൂട്ടറിലേക്ക് മാറ്റിയാൽ അത് ആരും അറിയാറില്ല. എന്നാൽ റെഡ് സ്റ്റാർ ഓഎസിൽ ഒരു യുഎസ്ബി സ്റ്റിക്ക് കണക്ട് ചെയ്താൽ, അതിലുള്ള ഓരോ ഫയലിലും ഒഎസ് ഒരു ‘ഡിജിറ്റൽ വാട്ടർമാർക്ക്’ പതിപ്പിക്കും.

എന്തിനാണിത്?…l

ഈ ഫയൽ ആരിൽ നിന്ന് ആരുടെ കൈവശം എത്തിയെന്ന് കണ്ടെത്താൻ ഗവൺമെന്റിന് സാധിക്കും.

ഇത് വെറുമൊരു അടയാളമല്ല, മറിച്ച് കംപ്യൂട്ടറിന്റെ സീരിയൽ നമ്പറുമായി ബന്ധിപ്പിച്ച ഒന്നാണ്. സിനിമകളും പാട്ടുകളും രഹസ്യമായി കൈമാറുന്നവരെ പിടികൂടാൻ വേണ്ടിയാണ് ഈ ‘സ്പൈയിംഗ് ടൂൾ’ വികസിപ്പിച്ചിരിക്കുന്നത്.

അനുവാദമില്ലാതെ ഫയലുകൾ ഡിലീറ്റ് ചെയ്യും

നിങ്ങളുടെ കംപ്യൂട്ടറിലെ ഫയലുകൾ നിങ്ങൾക്ക് പോലും അറിയാതെ ഡിലീറ്റ് ചെയ്യാൻ ഈ ഓഎസിന് അധികാരമുണ്ട്. ഗവൺമെന്റിന് താല്പര്യമില്ലാത്തതോ ‘അപകടകാരികൾ’ എന്ന് അവർ കരുതുന്നതോ ആയ ഏതൊരു ഫയലും സിസ്റ്റം തനിയെ നീക്കം ചെയ്യും.

Spread the truth:

[Sassy_Social_Share]
[post-views]

Keep Exploring