തിരുവനന്തപുരത്ത് ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു. ദേശീയ കബഡി താരം അമൽജിത്തിനാണ് കുത്തേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.റൂബി ബാറിലെ റൂഫ് ടോപ്പില്‍ അമല്‍ജിത്തും സുഹൃത്തും എത്തിയിരുന്നു. മറ്റൊരു ടേബിളിലുള്ള ആറംഗ സംഘത്തിലെ ചിലര്‍ ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഒരാള്‍ ബിയര്‍ കുപ്പി കൊണ്ട് അമല്‍ജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.ഇതിനിടെ പൊട്ടിയ കുപ്പി ഉപയോഗിച്ച് ഒരാൾ അമൽജിത്തിൻ്റെ മുതുകിൽ കുത്തി. ഇതേസമയം മറ്റൊരാൾ അമൽജിത്തിനെ ചവിട്ടിവീഴ്ത്തി. മേശയില്‍ ഇടിച്ചുള്ള വീഴ്ചയില്‍ അമൽജിത്തിൻ്റെ നട്ടെല്ലിന് പൊട്ടലേറ്റു. പൊലീസ് എത്തിയാണ് അമൽജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്തലയില്‍ ആറും മുതുകില്‍ ഒന്‍പത് സ്റ്റിച്ചുകളും ഉണ്ട്. യാതൊരു മുന്‍ പരിചയവും ഇല്ലാത്തവര്‍ പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമിച്ചതെന്ന് അമല്‍ജിത്ത് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Spread the truth:

[Sassy_Social_Share]
[post-views]

Keep Exploring